ദോഹ :ഖത്തറിലെ മൂവാറ്റുപുഴ, കോതമംഗലം പ്രദേശവാസികൾക്കായി മൂവാറ്റുപുഴ പ്രവാസി അസ്സോസിയേഷൻ ഖത്തർ രൂപികരിച്ചു. ബിൻ ഒമ്രാൻ കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റാറ്റാന്റിൽ ചേർന്ന രൂപീകരണ യോഗത്തിൽ താത്കാലിക ഭരണ സമിതിയുടെ പ്രസിഡന്റായി അരുൺ ജോസിനെയും ജനറൽ സെക്രട്ടറി ആയി ഷെമീർ പുന്നൂരാനെയും ട്രഷറർ ആയി ജിനു മാർട്ടിനെയും തെരെഞ്ഞെടുത്തു.
മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത രൂപീകരണയോഗം പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ......
ദോഹ : നവീകരിച്ച ഖത്തറിന്റെ ഒരു റിയാൽ നോട്ട് ഖത്തർ സെൻട്രൽ ബാങ്ക്പുറത്തിറക്കി.രാജ്യത്തിന്റെ കറൻസികളുടെ അഞ്ചാം സീരിസിന്റെ ഭാഗമാണിത്. പുതിയ നോട്ടിൽ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങൾ, പുറത്തിറങ്ങിയ കാലയളവ് എന്നിവയിലാണ് മാറ്റമുള്ളത്. ......
ദോഹ: മണിയൂരിൽ ഡയാലിസസ് സെൻ്റെറിനായി പ്രവാസ മേഘലയിൽ സന്ദർശനം നടത്തുന്ന പാലിയം മണിയൂർ ഭാരവാഹികൾക്ക് പാലിയം ഖത്തർ കൂട്ടായ്മസ്വീകരണം നൽകി.ഹിലാലിലെ ലാസ്സ ഈ വൻ്റിൽനടന്ന പരിപാടിയിൽപാലിയം മണിയൂർ പ്രസിഡണ്ട് സൈദുള്ളമാസ്റ്റർ,ട്രഷർ അസ്ലം പി.കെ,ട്രസ്റ്റി അംഗം അശോകൻ മാസ്റ്റർ എന്നിവർക്ക് സ്വീകരണം നൽകി.അഹമ്മദ് കരിങ്ങാറ്റിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം റൗഫ് കൊണ്ടോട്ടി ഉൽഘാടനം ചെയ്തു.സൈദുള്ളമാസ്റ്റർ,അശോകൻ മാസ്റ്റർ,അസ്ലം പി.കെ. എന്നിവർ പാലിയം പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഗഫൂർ പി.കെ. ......
ദോഹ : 2025ലെ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം തൃശ്ശൂർ ജില്ലാ സ്വദേശിയും ഖത്തർ പ്രവാസിയുമായ ഫൈസൽ അരിക്കാട്ടയിൽ ഏറ്റുവാങ്ങി. 'പടിവാതിലിൽ' എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഗാനരചനക്കാണ് അവാർഡ് ലഭിച്ചത്. ......
ദോഹ : ജീവകാരുണ്യ മേഖലകളിൽ ജീവിതം സമർപ്പിച്ച ഈസക്കയുടെ ഓർമ്മക്കായി നിർമ്മിക്കുന്ന ചാരിറ്റി ടവർ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അന്തരിച്ച ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ടും കലാ - കായിക - ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓർമ്മക്കായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിസി നിർമ്മിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപനം ദോഹയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. പെരിന്തൽമണ്ണ സിഎച്ച് സെന്റർ പ്രവർത്തനങ്ങൾക്ക് സ്ഥിര വരുമാനത്തിനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാർഥ്യമാകുന്നത്.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. ......